Site icon Janayugom Online

പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ല

പാർലമെന്റിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്ന വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്കും ഏര്‍പ്പെടുത്തി. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിന്റേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്.

മതപരമായ ചടങ്ങുകൾക്കും പാർലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.

ഈ മാസം പതിനെട്ടിന് മൺസൂൺ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാർലമെന്റ് വളപ്പിൽ ധർണയും പ്രകടനങ്ങളും വിലക്കി രാജ്യസഭാ സെക്രട്ടറി ജനറൽ വൈസി മോദി ഉത്തരവിറക്കിയത്.

എല്ലാ സമ്മേളനങ്ങൾക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്. ഉത്തരവ് പ്രകാരം പാർലമെന്റ് വളപ്പ് അംഗങ്ങൾക്ക് ധർണയ്ക്കോ സമരത്തിനോ ഉപയോഗിക്കാൻ കഴിയില്ല.

അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്ക് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്.

മോദി സർക്കാരിന്റെ യാഥാർത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങൾക്ക് വിലക്കിടുന്ന അടുത്ത ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

Eng­lish summary;prohibition of words; There should be no protest, dhar­na or satya­gra­ha in the Par­lia­ment premises

You may also like this video;

Exit mobile version