Site iconSite icon Janayugom Online

ഭൂമികച്ചവടത്തിൽ ലാഭം നൽകാമെന്ന വാഗ്ദാനം; തട്ടിപ്പു കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

ഭൂമികച്ചവടത്തിൽ ലാഭം നൽകാമെന്ന വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. ആനച്ചാൽ പാറയ്ക്കൽ. ഷിഹാബ് 41 ആണ് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ആനച്ചാലിൽ നിന്നും അറസ്റ്റിലായത്. ഇയാളാണ് സംഭവ ദിവസം കപ്യാരായി അഭിനയിച്ചതും, പണം തട്ടിയെടുക്കാൻ നേത്യത്വം നൽകിയതും. ഇയാളുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും, തട്ടിയെടുത്ത പണം കൊടുത്ത് വാങ്ങിയ എട്ട് പവൻ സ്വർണ്ണവും കണ്ടെത്തി.

കഴിഞ്ഞ 19‑ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോട്ടൽ വ്യവസായി കരമന കുന്നപ്പിള്ളിൽ ബോസിനെയാണ് ഭൂമി കുറഞ്ഞ വിലയിൽ വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്തത്. തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി കൈമൾ (38) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ രണ്ടാം പ്രതിയായിരുന്നു. പണവുമായി എത്തിയ ബോസിനെ എട്ട് അംഗ സംഘം തന്ത്രത്തിൽ കുടുക്കി പണം തട്ടുകയായിരുന്നു. പള്ളി വികാരിയുടെ ഭൂമി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ബോസിനെ ആനച്ചാലിൽ എത്തിച്ചത്. കൊല്ലം, ഈരാറ്റുപേട്ട, തിരുവനന്തപുരം മേഖലയിൽ ഉള്ളവരാണ് മറ്റ് പ്രതികൾ. തട്ടിയെടുത്ത പണം കൂടുതൽ കൊണ്ടുപോയത് ഇനി പിടികൂടുവാനുള്ളവരിൽ നിന്നാണ്. ഷിഹാബിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Eng­lish Summary;Promise of prof­it in land trade; The first accused in the fraud case was arrested

You may also like this video

Exit mobile version