ദുർബലരായ സ്‌ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലായിരിന്നു സംഭവം. ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം, ദുർബലരായ യുവതികൾക്ക് ജോലി നൽകാനെന്ന വ്യാജേന സെക്സ് റാക്കറ്റ് നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അമ്രീൻ, ആഫ്രീൻ എന്നീ യുവതികളെയാണ് അറസ്റ്റ് ചെയ്‌തത്.
ഇവരുടെ സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10,000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം, എന്നിങ്ങനെ ജോലികൾ വാഗ്ദാനം ചെയ്താണ് ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചത്.

