Site iconSite icon Janayugom Online

ജനമുന്നേറ്റമായി പ്രചരണ ജാഥകള്‍

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണ ജാഥകള്‍ ജനമുന്നേറ്റമാകുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി ജാഥകള്‍ സംസ്ഥാനമെങ്ങും പര്യടനം തുടരുന്നു. ഈമാസം 10നാണ് ലോക്കല്‍ ജാഥകള്‍ പ്രയാണം തുടങ്ങിയത്. ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ജാഥകള്‍ ഇതിനകം പര്യടനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ പര്യടനം നടത്തുന്നത്. സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരുമുള്‍പ്പെടെയുള്ളവര്‍ ആവേശത്തോടെ ജാഥകളില്‍ പങ്കാളികളാകുന്നു.

Exit mobile version