Site iconSite icon Janayugom Online

വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’, വഖഫ് കൗൺസിലിലെ അംഗങ്ങൾ മുസ്ലിംങ്ങളായിരിക്കണം; നിർണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നും വഖഫ് കൗൺസിലിലെ അംഗങ്ങൾ മുസ്ലിംങ്ങളായിരിക്കണമെന്നും നിർണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. വഖഫ് നിർദേശങ്ങളുമായി ബന്ധപ്പെട്ട നിർണായക നിർദേശങ്ങൾ പുറത്തിറക്കിയ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിലേക്ക് നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം നാളെ ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കി. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. നാളെ രണ്ടുമണിക്ക് ഹർജികളിൽ വീണ്ടും വാദം കേൾക്കും. വഖഫ് ബില്ലിൽ ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിച്ചാണ് സുപ്രീം കോടതി നാളെയും വാദം കേൾക്കാം എന്ന് വ്യക്തമാക്കിയത്. ഹർജിക്കാരിൽ മൂന്ന് അഭിഭാഷകർക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
ഓരോ മതത്തിനും അതിന്റെ കാര്യങ്ങൾ നടപ്പാക്കാൻ അതത് മതക്കാർക്കാണ് അധികാരം എന്ന് അഭിഭാഷകർ വാദിച്ചു. ഭരണഘടനയിലെ അനുഛേദം 26 ഇതിന് അധികാരം നൽകുന്നു. പാർലമെന്റ് നിയമത്തിലൂടെ ഒരു മതത്തിന്റെ ആചാരത്തിൽ ഇടപെട്ടത് ശരിയല്ലെന്ന വാദവും ഉയർന്നു. 

Exit mobile version