Site iconSite icon Janayugom Online

ഉക്രെയ്ന്‍ പൊതു ലബോറട്ടറികളിലെ വെെറസുകളെ നശിപ്പിക്കാന്‍ നിര്‍ദേശം

രാജ്യത്തെ പൊതു ലബേ­ാറട്ടറികളില്‍ സൂക്ഷിച്ചിരിക്കുന്ന അതിമാരക വെെറസുകളെ നശിപ്പിക്കാന്‍ ഉക്രെയ്‍ന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. നിരന്തരമായ ആക്രമണങ്ങളില്‍ ലാബുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് വെെറസുകളുടെ വ്യാപനത്തിന് കാരണമായേക്കാമെന്ന് ബയോസെക്യൂരിറ്റി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ , ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെ മാരക പകര്‍ച്ച വ്യാധികള്‍ക്കു കാരണമാകുന്ന വെെറസുകളെ സംബന്ധിച്ച ഗവേഷണം നടത്തുന്ന പൊതു ലബോറട്ടറികള്‍ ഉക്രെയ്‍നിലുണ്ട്. അപകടകാരികളായ വെെറസിന്റെ ആകസ്മിക വ്യാപനം ത‍ടയുന്നതിനുള്ള സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലെ നിര്‍ദേശമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

യുഎസ്, ഉക്രെയ്‍നില്‍ ബയോവാര്‍ഫെയര്‍ ലാബ് പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ ആരേ­ാപണമുന്നയിച്ചിരുന്നു. ലാബിലെ സാമ്പിളുകൾ നശിപ്പിച്ചുകൊണ്ട് ജെെവായുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി റഷ്യൻ സേന കണ്ടെത്തിയ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നതായും സഖരോവ പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ സെലന്‍സ്‍കി രംഗത്തെത്തിയിരുന്നു. വലിയ തോതില്‍ നാശനഷ്ടം സംഭവിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ ഉക്രെയ്‍ന്‍ വികസിപ്പിക്കുന്നില്ല. റഷ്യ അത്തരത്തിലുള്ള ജെെവായുധം ഉക്രെയ്‍നെതിരെ പ്രയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ആരോപണങ്ങളുന്നയിക്കുന്നതെന്നും സെ­ലന്‍സ്‍കി പറഞ്ഞു. 

Eng­lish Summary:Proposal to destroy virus­es in pub­lic lab­o­ra­to­ries of Ukraine
You may also like this video

Exit mobile version