ഒരു കുറ്റകൃത്യം തെളിയിക്കേണ്ട ബാധ്യത എല്ലായ്‌പ്പോഴും പ്രോസിക്യൂഷനാണെന്നും ഒരു ഘട്ടത്തിലും അത് പ്രതികളുടെ ചുമതലയായി മാറുന്നില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതികളുടെ വാദം വിശ്വസനീയമല്ലെന്നോ തെറ്റാണെന്നോ തോന്നിയാല്‍ പോലും കേസുകളില്‍ പ്രോസിക്യൂഷന്റെ ഉത്തരവാദിത്വം കുറയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥകാരണമുണ്ടായ മരണത്തില്‍ വിചാരണക്കോടതി വിധി ശരിവച്ച കർണാടക ഹൈക്കോടതി നടപടിയെ ചോദ്യംചെയ്യുന്ന അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ടെലഫോണ്‍ വയറിലൂടെ വൈദ്യുതി പ്രവഹിച്ച് ഷോക്കേറ്റ് മരിക്കുന്നതിനിടയാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തിയ കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടും ഉത്തരവിട്ടു.
English Summary:Prosecution must prove guilt: Supreme Court
You may also like this video