Site icon Janayugom Online

പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധം; അറസ്റ്റിലായവര്‍ക്ക് യുപി പൊലീസിന്റെ ക്രൂരമര്‍ദനം

പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവര്‍ക്ക് യുപി പൊലീസിന്റെ ക്രൂരമര്‍ദനം. പൊലീസ് സ്റ്റേഷനില്‍വച്ച് ഒമ്പത് യുവാക്കളെ വലിയ ദണ്ഡുപയോഗിച്ച് പൊലീസുകാര്‍ മാറി മാറി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘കലാപകാരികള്‍ക്കുള്ള സമ്മാനം’ എന്ന കുറിപ്പോടെ കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി എംഎല്‍എ ശലഭ്മണി ത്രിപാഠി ട്വിറ്ററില്‍ പങ്കുവച്ചു. സഹാറന്‍പുരിലെ സ്റ്റേഷനിലാണ് ക്രൂരപീഡനം അരങ്ങേറിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എട്ട് ജില്ലയില്‍നിന്നായി 304 പേരെയാണ് അറസ്റ്റ് ചെയ്തത്. സഹാറന്‍പുര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നും പൊലീസ് പ്രഖ്യാപിച്ചു. പ്രയാഗരാജില്‍നിന്ന് 91 പേരെയും സഹാറന്‍പുരില്‍നിന്ന് 71 പേരെയും ഹാഥ്രസില്‍നിന്ന് 51 പേരെയും അറസ്റ്റ് ചെയ്തു. മര്‍ദനത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് കസ്റ്റഡി മരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് യുപി എന്നും ഓര്‍മിപ്പിച്ചു.

Eng­lish sum­ma­ry; Protest against blas­phe­my; UP police bru­tal­ly beat those arrested

You may also like this video;

Exit mobile version