Site iconSite icon Janayugom Online

നിര്‍ബന്ധിത വാക്സിനേഷനില്‍ പ്രതിഷേധം: മാസ്ക് ഉപേക്ഷിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി

നിര്‍ബന്ധിത വാക്സിനേഷനും ലോക്ഡൗണും ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ന്യൂസിലന്‍ഡില്‍ ആയിരങ്ങള്‍ ലെരുവിലിറങ്ങി. നിർബന്ധിത വാക്‌സിനേഷൻ നിയമവും ലോക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. നിര്‍ബന്ധിത വാക്സിനേഷന്‍ പാര്‍ലമെന്റിലടക്കം പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് പാര്‍മെന്റിലേക്കുള്ള രണ്ട് കവാടങ്ങള്‍ അടക്കുകയും ഇവിടത്തെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. മാസ്ക് ധരിക്കാതെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ശരീരത്തിന് വേണ്ടാത്ത വസ്തു എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സ്വാതന്ത്ര്യം തിരിച്ചു നല്‍കണമെന്നും ജനങ്ങള്‍ പ്രതിഷേധത്തിനിടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് കേസുകൾ 200 കടന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. ഡെൽറ്റ വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് നിർമാർജനമെന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പ്രഖ്യാപിച്ചിരുന്നു.

കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലൻഡ്. എന്നാൽ, കോവിഡിന്റെ ഡെൽറ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങൾ പിടിവിടുകയായിരുന്നു.

Eng­lish Sum­ma­ry: Protest against com­pul­so­ry vac­ci­na­tion: Peo­ple take off their masks and take to the streets

You may like this video also

Exit mobile version