Site iconSite icon Janayugom Online

ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം; യമുന നദിയിൽ മുങ്ങി കുളിച്ച ബിജെപി നേതാവിന് ശാരീരികാസ്വാസ്ഥ്യം

ഡൽഹി സർക്കാരിനെതിരെ പ്രതിഷേധിച്ച് യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി സംസ്ഥാന അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ .യമുന ശുദ്ധീകരണത്തിനു ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവ യമുനയിലിറങ്ങിയത്. 

സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പു ചോദിച്ച് പ്രസ്താവന നടത്തിയ ശേഷമാണ് നദിയിലിറങ്ങി മുങ്ങി പരിഹാരം ചെയ്തത്. വെള്ളത്തിൽ മുങ്ങിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട വീരേന്ദ്ര സച്ച്ദേവയ്ക്ക് കടുത്ത ചൊറിച്ചിലുമുണ്ടായി. തുടർന്ന് ത്വക്കിൽ തടിച്ച പാടുകളും പ്രത്യക്ഷപ്പെട്ടു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന് ഡോക്ടർമാർ 3 ദിവസത്തേക്ക് മരുന്നു നൽകി പറഞ്ഞയച്ചു. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാ നദിയിൽ കുറച്ചു ദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. 

Exit mobile version