Site iconSite icon Janayugom Online

കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധം ; ഇസാമു നൊഗുച്ചി പുരസ്കാരം നിരസിച്ച് ഇന്ത്യൻ വംശജ

കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് 2024ലെ ഇസാമു നൊഗുച്ചി പുരസ്കാരം നിരസിച്ച് പുലിസ്റ്റർ അവാർഡ് ജേതാവും ഇന്ത്യൻ വംശജയുമായ ജു​​മ്പാ ലാഹിരി. ക്യൂൻസിലെ നൊഗുച്ചി മ്യൂസിയം നൽകുന്ന പുരസ്കാരമാണ് ജു​​മ്പാ ലാഹിരി നിരസിച്ചത്. ​​പശ്ചി​​മ ബം​​ഗാ​​ളി​​ൽ​​ നി​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് കു​​ടി​​യേ​​റി​​പ്പാ​​ർ​​ത്ത കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണ് ജു​​മ്പാ ലാ​​ഹി​​രി എ​​ന്ന യുഎസ് എ​​ഴു​​ത്തു​​കാ​​രി. ജു​​മ്പാ ലാഹിരി പുരസ്കാരം നിഷേധിച്ച വിവരം നൊഗുച്ചി മ്യൂസിയമാണ് പുറത്തുവിട്ടത്. എഴുത്തുകാരിയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പുതിയനയം എല്ലാവരുടെയും കാഴ്ചപ്പാടുമായും ഒത്തുപോകണമെന്നില്ലെന്നും വാർത്താക്കുറിപ്പിൽ മ്യൂസിയം അധികൃതർ വ്യക്തമാക്കി. 

40 വർഷം മുമ്പ് ജാപ്പനീസ്-അമേരിക്കൻ ഡിസൈനറും ശിൽപിയുമായ നൊഗുച്ചിയാണ് ന്യൂയോർക്കിൽ മ്യൂസിയം സ്ഥാപിച്ചത്. ജോലി സമയത്ത് ജീവനക്കാർ രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രകടമാക്കുന്ന വസ്ത്രങ്ങളോ ആഢംബര സാധനങ്ങളോ ധരിക്കാൻ പാടില്ലെന്ന് നൊഗുച്ചി മ്യൂസിയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കഫിയ്യ ധരിച്ച ജീവനക്കാരെ നൊഗുച്ചി മ്യൂസിയം പിരിച്ചുവിട്ടിരുന്നു. 

Exit mobile version