Site iconSite icon Janayugom Online

ബിജെപി മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധം; ട്വന്റി ട്വന്റിയിൽ കൂട്ടരാജി

ബിജെപി മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയിൽ കൂട്ടരാജി പാലക്കാട് മുതലമടയിൽ ആണ് സംഭവം. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി-20യിൽ ലയിച്ചിരുന്നു. ഇവരാണ് രാജിവെച്ചത്. 

മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി അടക്കമാണ് പാർട്ടി വിട്ടത്. നെന്മാറ നെല്ലിയാമ്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്. ഇവർ ജനകീയ വികസന മുന്നണിയായി പ്രവർത്തിക്കാനാണ് തീരുമാനം.

Exit mobile version