Site icon Janayugom Online

ചടയമംഗലത്തെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്നും സിപിഐലെ പി എസ് സുനില്‍കുമാര്‍ പിടിച്ചെടുത്തു

കൊല്ലം ജില്ലയിലെ ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ബിജെപി സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാർ 264 വോട്ടിനാണ് ജയിച്ചത്.

യുഡിഎഫ് സ്ഥാനാർഥി കെ ആർ സന്തോഷ് രണ്ടാമതെത്തി. ബിജെപിയിലെ കുരിയോട് ഉദയനും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രം​ഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ തെരഞ്ഞെടുത്ത ബിജെപിയിലെ കെആർ ജയകുമാർ രാജിവെച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Eng­lish Summary:
PS Sunilku­mar of CPAI wrest­ed Kuriy­od ward of Chata­man­galam from BJP

You may also like this video:

Exit mobile version