മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബയോകെമിസ്‌ട്രി (കാറ്റഗറി നമ്പര്‍ 90/2025), അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്രോബയോളജി (കാറ്റഗറി നമ്പര്‍ 91/2025), അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്രോബയോളജി (എൻസിഎ ഹിന്ദുനാടാര്‍) (കാറ്റഗറി നമ്പര്‍ 121/2025) തസ്‌തികകളിലേക്ക് നാളെ (14) നടത്താന്‍ തീരുമാനിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ മാറ്റി വച്ചു.
2025ലെ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കേണ്ടതിനാലാണ് ഈ പരീക്ഷകള്‍ മാറ്റി വയ്‌ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. 14ലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

