കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. മന്ത്രിസഭ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.