കേരളത്തിന്റെ അതിഥികളായി രണ്ടാം ഫിൻലൻഡ് സംഘം തലസ്ഥാനത്തെത്തി. സംസ്ഥാനം നടപ്പാക്കുന്ന വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനും ഫിൻലൻഡിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകകൾ കേരളത്തിൽ നടപ്പാക്കുന്നതിനുമുള്ള പരസ്‌പര സഹകരണത്തിന്റെ ഭാഗമായാണ് അഞ്ചംഗ സംഘത്തിന്റെ മൂന്നു ദിവസത്തെ സന്ദർശനം. ഫിൻലൻഡ് എംബസി കൗൺസിലർ മിക്കാ സിറോനെൻ, ഫിൽസിങ്കി സർവകലാശാല പ്രൊഫ. ടാപ്പിയോലെ ഹ്‌ടോരോ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഇന്നലെ തലസ്ഥാനത്ത് എത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ഫിൻലൻഡ് സന്ദർശനത്തിലാണ് ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന കേരളവുമായി സഹകരിക്കാൻ ഫിൻലൻഡ് സന്നദ്ധത അറിയിച്ചത്. തുടർന്ന് ഡിസംബറിൽ ആദ്യ സംഘം എത്തുകയും ചെയ്‌തു. ഇതിന്റെ തുടർച്ചയായാണ് രണ്ടാം സംഘത്തിന്റെ സന്ദർശനം.
സംഘം നാളെ രാവിലെ 10.30 മുതൽ 12.30 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് സന്ദർശിക്കും. ഉച്ചയ്ക്ക് 2.30 മുതൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷുമായി ചർച്ച നടത്തും. ചൊവ്വാഴ്‌ച സമഗ്ര ശിക്ഷാകേരളം മേധാവികളുമായി ആശയവിനിമയം നടത്തും. ബുധനാഴ്‌ച സ്‌കൂളുകൾ സന്ദർശിക്കും.
English Summary: Public Education Cooperation: The Second Finland Team Arrives
You may also like this video