Site iconSite icon Janayugom Online

പ്രതിഷേധത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചു;യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പ്രതിഷേധം നടത്തുന്നതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ നൈനാനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് ഇയാള്‍ പ്രതിഷേധിച്ചത്. പൊലീസ് സംയമനം പാലിച്ചതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖംമൂടി ധരിച്ച് ഒരു പ്രതീകാത്മക കപ്പല്‍ ഏന്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഒരു പ്രതിഷേധ പ്രദര്‍ശനം നടത്തിയിരുന്നു.

അവര്‍ നിയമം ലംഘിച്ചാണ് പ്രതിഷേധിച്ചത് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ ബസ് തകര്‍ക്കുന് സാഹചര്യമുണ്ടായി. . ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിക്കൊണ്ട് ജിതിന്‍ നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊതുമുതല്‍ നശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇന്നു രാവിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു

Exit mobile version