പൊതുവഴിയിലെ ഗതാഗതം തടസപ്പെടുത്തിയുള്ള സമരങ്ങളും മറ്റ് പരിപാടികളും നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ ഒ ജോണിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗതാഗത തടസ്സത്തിനു കാരണക്കാരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാരണക്കാരായ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
English summary: Strike disrupts public transport; The petition will be considered today.
You may also like this video;