ഗ്യാന്‍ വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത് ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ജനുവരി 31 നായിരുന്നു പൂജ നടത്താന്‍ വാരണസി ജില്ല കോടതി അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
English Summary:
Puja can be performed at Gyanwapi Masjid; The Allahabad High Court dismissed the mosque committee’s petition
You may also like this video: