Site iconSite icon Janayugom Online

പുലരികൾ ഉദിക്കും

pularipulari

ണ്ണുകൾ, അനശ്വര
വർണം വിതറും മന -
ക്കണ്ണുകൾ തുറക്കൂ നീ
മണ്ണിലെ കലാകാരാ
കർണങ്ങൾ, കാലത്തിൻ
പടഹധ്വനി കേൾക്കാൻ
കർണങ്ങൾ തുറക്കൂ നീ
വിശ്വത്തിൻ വിധാതാവേ
ദന്ത ഗോപുരമൊന്നിൽ
നീ സുഖസമൃദ്ധി തൻ
മുന്തിരിനീർ നുകർന്നു
കാലം കഴിക്കുന്നെന്നും
വെന്തുവെണ്ണീറാകുമീ
മർത്യന്റെ മനോദുഃഖ -
മെന്തെന്നോർക്കാതെ സ്വപ്ന
നിദ്രയിൽ നീയാണ്ടെന്നും
പരിഹസിച്ചു മൂഢ
ജന, മതു കേട്ടു നിൻ
ചിരി മങ്ങി, കണ്ണീരാൽ
മിഴികളാകെ മൂടി
അറിയാമെനിക്കു നി-
ന്നന്തരംഗത്തിനുള്ളിൽ
തിരി നീട്ടി നിൽക്കുമാ
ഭാവമയൂഖങ്ങളെ
അറിയാമെനിക്കു നിൻ
ചിന്തയിലൂറിക്കൂടും
അമരചൈതന്യത്തെ,
മധുരസങ്കല്പത്തെ
പരിത്രാതാവായ്തീരും
നാളെയീ ജഗത്തിന്റെ
പരിക്ഷത പക്ഷത്തിൽ
ചോരയായൊഴുകും നീ
വഴിയിൽ നിന്നശ്വത്തെ
തടയാനെത്തും പല
നിഴൽ രൂപങ്ങൾ, കൊടും
തമസ്സിൻ സന്തതികൾ
അവരെ ജയിക്കാൻ നീ
സൗരോർജ ശക്തി നേടൂ
അതിനായ് നിൻ തപസ്യ
അനുസ്യൂതം തുടരൂ
പുലമ്പട്ടെ ആരെന്തു
വേണമെങ്കിലും വൃഥാ
പുലരികൾ ഉദിക്കും
രാവെത്ര തടഞ്ഞാലും

Exit mobile version