വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും മുൻ ബാങ്ക് മുൻ പ്രസിഡന്റുമായ കെ കെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് ഇഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ കെ എബ്രഹാമിന് നോട്ടിസ് നൽകിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കെ കെ എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്ത് പുൽപ്പള്ളി ബാങ്കിൽ കുറഞ്ഞ പണം വായ്പ എടുത്തവരുടെ രേഖ ഉപയോഗപ്പെടുത്തി 25 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ എടുത്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്. ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് ഇഡി കണ്ടെത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം പത്തുപേരാണ് കേസിലെ പ്രതികൾ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
English Summary: Pulpally bank fraud case: KK Abraham arrested
You may also like this video
You may also like this video