Site icon Janayugom Online

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു.

വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ്റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധമാണ് നടപടികൾ വേഗത്തിലാക്കിയത്. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡൻ്റുമായ കെ.കെ എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ. എബ്രഹാമും ബാങ്ക് മുൻ സെക്രട്ടറി രമാദേവിയും റിമാൻഡിൽ ആണ്. മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി കർണാടകയിലേക്ക് കടന്നതായാണ് വിവരം. കെ.കെ. എബ്രാഹാമിനെതിരെ കെപിസിസി നടപടി സ്വീകരിച്ചേക്കും.

eng­lish summary;Pulpally Ser­vice Coop­er­a­tive Bank loan fraud case; Vig­i­lance will sub­mit charge sheet today

you may also like this video;

Exit mobile version