ബുദ്ധി മാന്ദ്യം ഉള്ളതും ഒരു കണ്ണിന് കാഴ്ച്ച ശക്തി ഇല്ലാത്തതുമായ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് പോക്സോ നിയമപ്രകാരം കഠിനതടവും പിഴയും. പശ്ചിമ ബംഗാൾ സംസ്ഥാനത്ത് മാൾഡ ജില്ലയിൽ ചാർബാബുപൂർ രാമശങ്കർ ടോലയിൽ ശംഭുമണ്ഡലിനെയാണ് (28) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ 13 വർഷവും 6 മാസം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും പിഴ തുക അപര്യാപ്തമായതിനാൽ കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി 2023ലാണ് കേസിനാസ്പദമായ സംഭവം വിസ്താരവേളയിൽ കോടതി ദിഭാഷിയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വ: ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.
പോക്സോ കേസ് ഇതര സംസ്ഥാന തൊഴിലാളിക്ക് കഠിനതടവും പിഴയും

