പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സുനില്‍ ജാഖറിന്റെ രാജി വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് സുനില്‍ ജാഖറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ ഇടപെടല്‍ ജാഖര്‍ കുറച്ചിരുന്നു. സെപ്തംബര്‍ മൂന്നിന് ചണ്ഡീഗഢില്‍ നടന്ന ബിജെപി സംസ്ഥാന യോഗത്തില്‍ പാര്‍ട്ടി അംഗത്വ യജ്ഞത്തിന് തുടക്കമിട്ടതായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുയോഗം. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജാഖര്‍ 2022ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ ബിജെപി അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയുമായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ നിയമനത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.