പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുര്‍പ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.
അമ്മയുടെയും സഹോദരിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡോ. ഗുര്‍പ്രീതിനെ ഭഗവന്ത് മന്‍ ജീവിത സഖിയാക്കിയത്.ഡോ.ഗുര്‍പ്രീതിന്റെയും ഭഗവന്ത് മനിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായി സൗഹൃദമുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുര്‍പ്രീത് കൗര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാര്‍ട്ടി നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
English summary; Punjab Chief Minister Bhagwant Mann got married
You may also like this video;