Site iconSite icon Janayugom Online

പഞ്ചാബ് ഗവര്‍ണര്‍ രാജിവെച്ചു

പഞ്ചാബ് ഗവര്‍ണര്‍ ബെന്‍വരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്ന് അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നു. നേരത്തെ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നു.

Eng­lish Summary:Punjab gov­er­nor resigns
You may also like this video

Exit mobile version