Site iconSite icon Janayugom Online

രക്തസാക്ഷി സ്മരണ പുതുക്കി മേനാശേരി

പന്ത്രണ്ടുകാരൻ അനഘാശയൻ ഉൾപ്പടെയുള്ള വീരന്മാരുടെ ചോര വീണ് ചുവന്ന മേനാശേരിയിൽ രക്തസാക്ഷി സ്മരണപുതുക്കി ആയിരങ്ങൾ. സ്വാതന്ത്യത്തിനും പൗരാവകാശം സംരക്ഷിക്കാനുമായി തൊഴിലാളികൾ നടത്തിയ പോരാട്ടം കാലത്തിനും മായ്ക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു മേനാശേരിയുടെ വിപ്ലവ വീര്യം.

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സി ബി ചന്ദ്രബാബു, എം സി സിദ്ധാർത്ഥൻ, പി കെ സാബു, എൻ പി ഷിബു, പി ഡി ബിജു, ടി എം ഷെരീഫ്, എസ് പി സുമേഷ്, കെ ജി പ്രിയദർശൻ, വി എ അനീഷ്, പി വി വിജയപ്പൻ, വി എൻ സുരേഷ് ബാബു, ടി കെ രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിച്ചു.

ഹൃദയ രക്തം നൽകി കേരളത്തെ പുതുക്കി പണിത മാരാരിക്കുളം രക്തസാക്ഷികളെ ഇന്ന് അനുസ്മരിക്കും. വൈകിട്ട് ആറിന് എസ് എൽ പുരത്ത് പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും.
Eng­lish Sum­ma­ry: pun­napra vayalar
You may also like this video

Exit mobile version