Site icon Janayugom Online

പുന്നപ്ര വയലാർ വാർഷികം; അമ്പലപ്പുഴയിലും മാരാരിക്കുളത്തും വാരാചരണ കമ്മറ്റി രൂപീകരിച്ചു

75-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലും മാരാരിക്കുളത്തും വാരാചരണ കമ്മറ്റി രൂപീകരിച്ചു.

അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മറ്റി രൂപീകരണ യോഗത്തിൽ വി എസ് മണി അധ്യക്ഷനായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, പി പി ചിത്തരഞ്ജൻ എം എൽ എ, കെ ജി രാജേശ്വരി, ആർ സുരേഷ്, ആർ അനിൽകുമാർ, പി എസ് എം ഹുസൈൻ,ഡി പി മധു, ബി നസീർ, അജയ് സുധീന്ദ്രൻ, വി ബി അശോകൻ, കെ ആർ ഭഗീരഥൻ, സൗമ്യ രാജ്, പി പി പവനൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി പി പി ചിത്തരഞ്ജൻ എം എൽ എ (പ്രസിഡന്റ്) ആർ സുരേഷ് (സെക്രട്ടറി) പി കെ മേദിനി, വി പി ചിദംബരൻ, ദീപ്തി അജയകുമാർ, പി ജ്യോതിസ്, കെ ആർ ഭഗീരഥൻ, ഡി ലക്ഷ്മണൻ, സൗമ്യാ രാജ്, കെ ഡി മഹീന്ദ്രൻ, പി എസ് എം ഹുസ്സൈൻ, പി പി ഗീത, കെ ജി രാജേശ്വരി, വി എസ് മണി (വൈസ് പ്രസിഡന്റുമാർ ) ബി നസീർ, വി ബി അശോകൻ, ഡി പി മധു, അജയ് സുധീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ) ആർ അനിൽകുമാർ (പബ്ലിസിറ്റി കമ്മറ്റി കൺവീനർ) പി പി പവനൻ (റിലേ കമ്മറ്റി കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

മാരാരിക്കുളം രക്തസാക്ഷി വാരാചരണ കമ്മറ്റി രൂപീകരണ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി ഹർഷകുമാർ അധ്യക്ഷനായി. കെ ബി ഷാജഹാൻ, സി ജയകുമാരി, വി ജി മോഹനൻ, സലിം, എം ഡി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡി ഹർഷകുമാർ (പ്രസിഡന്റ് ) എസ് രാധാകൃഷ്ണൻ ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Exit mobile version