Site iconSite icon Janayugom Online

പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഉജ്വല തുടക്കം

സർ സിപിയുടെ ഭ്രാന്തൻ കല്പനകൾക്കും ചോറ്റുപട്ടാളത്തിന്റെ നിറതോക്കുകൾക്കും മുന്നിൽ അടിപതറാതെ പോരാടിമരിച്ച രക്തസാക്ഷികൾക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് 77-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഉജ്വല തുടക്കം. ഒരു നല്ല നാളേക്കായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ സ്മരണകൾ അന്ത്യംവരെ ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച് രണാങ്കണങ്ങളിൽ ചെങ്കൊടിയുയർന്നു.
ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലാണ് വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 

പുന്നപ്ര‑വയലാർ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ സമരസേനാനി പി കെ മേദിനിയും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും സമരപോരാളികൾ വെടിയേറ്റുമരിച്ച മാരാരിക്കുളത്ത് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി.
ധീരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നാളെ രാവിലെ 11ന് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും മേനാശേരിയിൽ വൈകിട്ട് ആറിന് എൻ ജി രാജനും ചെങ്കൊടികൾ ഉയർത്തും. 

Eng­lish Summary:Punnapra-Vayalar annu­al week-long cel­e­bra­tion gets off to a fly­ing start
You may also like this video

Exit mobile version