വീരേതിഹാസത്തിന്റെ 76-ാമാണ്ടിൽ പുന്നപ്ര വീണ്ടും ഇന്ന് സമരപുളകമണിയും. പുന്നപ്ര- സമരഭൂമിയിലും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും ആയിരങ്ങൾ പോരാളികൾക്ക് ശോണാഭിവാദ്യമർപ്പിക്കും. പുന്നപ്രയിലെ സമരഭൂമിയിൽ രാവിലെ 11ന് പുഷ്പാർച്ചന നടക്കും. ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി വാമദേവ് അധ്യക്ഷത വഹിക്കും. സി ഷാംജി സ്വാഗതം പറയും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
വൈകിട്ട് 5.30ന് സമരഭൂമിയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ, സജി ചെറിയാൻ എംഎൽഎ, ജി സുധാകരൻ, വി പി ഉണ്ണികൃഷ്ണൻ, ആർ നാസർ, ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും. ഇ കെ ജയൻ അധ്യക്ഷത വഹിക്കും. എ ഓമനക്കുട്ടൻ സ്വാഗതവും എം പി ഗുരുലാൽ നന്ദിയും പറയും.
ആലപ്പുഴ വലിയചുടുകാട്ടിൽ വൈകിട്ട് അഞ്ചിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എം വി ഗോവിന്ദൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, ടി ജെ ആഞ്ചലോസ്, ജി സുധാകരൻ, ആർ നാസർ, സി ബി ചന്ദ്രബാബു, വി മോഹൻദാസ് എന്നിവർ പങ്കെടുക്കും.
English Summary: punnapra vayalar strike annual celebrations
You may also like this video