Site iconSite icon Janayugom Online

പുന്നപ്ര‑വയലാർ വാരാചരണം; വയലാറിലും മേനാശേരിയിലും ചെങ്കൊടികൾ ഉയർന്നു

PunnapraPunnapra

ജന്മനാടിന്റെ മോചനത്തിനായി ഒരു നാടാകെ നടത്തിയ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കി വയലാറിലെ രക്തസാക്ഷി കുന്നിലും മേനാശേരിയിലും ചെങ്കൊടികൾ ഉയർന്നു.
ആയിരങ്ങൾ വെടിയേറ്റുവീണ വയലാറിലെ വിപ്ലവഭൂമിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ആർ നാസർ, നേതാക്കളായ സി എസ് സുജാത, ടി ടി ജിസ‌്മോൻ, സി ബി ചന്ദ്രബാബു, പി വി സത്യനേശൻ, കെ പ്രസാദ്, ഡി സുരേഷ്ബാബു, ജി വേണുഗോപാൽ, എം കെ ഉത്തമൻ, മനു സി പുളിക്കൻ, എൻ എസ് ശിവപ്രസാദ്, എ എം ആരീഫ്, ദലീമ ജോജോ എംഎൽഎ, പി കെ സാബു എന്നിവർ സംസാരിച്ചു. 

ധീരരക്തസാക്ഷി അനഘാശയൻ ഉൾപ്പെടെയുള്ളവരുടെ സ്മരണകൾ ഇരമ്പിയ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് എൻ ജി രാജൻ പതാക ഉയർത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ‌്മോൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, മനു സി പുളിക്കൻ, എം സി സിദ്ധാർത്ഥൻ, പി കെ സാബു, എൻ പി ഷിബു, പി ഡി ബിജു, ടി കെ രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു. 

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഒളിമങ്ങാത്ത ഓർമ്മയായി മാറിയ പുന്നപ്ര രക്തസാക്ഷികൾക്ക് നാളെ ആയിരങ്ങൾ പ്രണാമം അർപ്പിക്കും. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ ഇരുകമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും പുന്നപ്രയിലെ സമരഭൂമിയിൽ പുഷ്പാർച്ചന നടത്തും. 11മണിക്ക് ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ ടി ജെ ആഞ്ചലോസ്, ആർ നാസർ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് പറവൂർ രക്തസാക്ഷി നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സി എസ് സുജാത, മന്ത്രി പി പ്രസാദ്, മന്ത്രി സജി ചെറിയാൻ, ആർ നാസർ, ടി ജെ ആഞ്ചലോസ്, ടി ടി ജിസ‌്മോൻ, സി ബി ചന്ദ്രബാബു, ജി സുധാകരൻ, എച്ച് സലാം, പി വി സത്യനേശൻ, വി മോഹൻദാസ്, ആർ രജിമോൻ, എ ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.

Exit mobile version