Site iconSite icon Janayugom Online

പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം

testtest

ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്റെ രണ്ടാമത്തെ ലാൻഡിങ് പരീക്ഷണവും വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ചു. 

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്‍റിങ് ഗിയർ ഉൾപ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഈ പരീക്ഷണ ദൗത്യത്തിലൂടെ ഐഎസ്ആർഒ പരിശോധിച്ചു. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത്.

Eng­lish Sum­ma­ry: Push­pak’s land­ing test was successful

You may also like this video

Exit mobile version