സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പിവി സിന്ധുവിന്. വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫാനെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21–16,21–8. സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പണ്‍ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷവും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു.
2019‑ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു സ്വര്‍ണം കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു. ബുസാനനെതിരേ 17 തവണ ഏറ്റുമുട്ടിയതില്‍ 16 തവണയും വിജയം സിന്ധുവിന് ഒപ്പമായിരുന്നു. 2019‑ലെ ഹോങ്കോങ് ഓപ്പണില്‍ മാത്രമാണ് ബുസാനനോട് തോറ്റത്.
English summary; PV Sindhu wins Swiss Open Badminton title
You may also like this video;