Site icon Janayugom Online

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി ഖത്തര്‍

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി ഖത്തര്‍. നിശ്ചിത മേഖലകളൊഴികെയുള്ള സ്ഥലങ്ങളില്‍ ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. ഒക്ടോബര്‍ മൂന്ന് മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും. ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകൾ, പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്കുകൾ ധരിക്കണം. 

തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി ആയിരം പേരും, അടച്ചിട്ട സ്ഥലങ്ങളില്‍ 500 പേര്‍ക്കും പങ്കെടുക്കാം. എന്നാല്‍ 90% പേർ വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം. അല്ലാത്തവർ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം. ഒപ്പം തന്നെ ഇത്തരം പരിപാടികള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതി തേടണം. പൊതു സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും നേരിട്ട് എത്തി ജോലി ചെയ്യാം. പള്ളികളിലെ മൂത്രപ്പുരകളും ഹൌളുകളും മതകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് വരുന്നതിനുനസരിച്ച് തുറക്കും. 

ENGLISH SUMMARY:Qatar eas­es more Covid restrictions
You may also like this video

Exit mobile version