Site iconSite icon Janayugom Online

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഖത്തര്‍

കോവിഡ് സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തര്‍. തൊഴിൽ, വിദ്യാഭ്യാസം, ഒത്തു കൂടൽ, യാത്രകൾ എല്ലാറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് നൂറു ശതമാനം ശേഷിയിൽ പൊതു, സ്വകാര്യ മേഖലയിലെ ഓഫീസുകൾക്ക് പ്രവർത്തിക്കാം. വാക്‌സിനേഷൻ പൂർത്തിയാക്കിയക്കിയ  15 പേർക്ക് ബിസിനസ് യോഗങ്ങളിൽ പങ്കെടുക്കാം.
എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ട്. സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 27 വരെ ക്ലാസ്സുകള്‍ ഓൺലൈൻ ആയിട്ടായിരിക്കും നടക്കുക.
രാജ്യത്ത് ഒത്തുകൂടലിനും നിയന്ത്രണം ഉണ്ട്. പുറം വേദികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 15 പേർക്കും അകം വേദികളിൽ 10 പേർക്കും ഒത്തുകൂടാം. എന്നാൽ, ഒരേ വീട്ടിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല. ഹോട്ടലുകളിലും സ്വതന്ത്ര വിവാഹ ഹാളുകളിലും മാത്രമേ വിവാഹ പാർട്ടികൾ നടത്താൻ പാടുള്ളു. ഇൻഡോർ വേദികളിൽ വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയ പരമാവധി 40 പേർക്കും ഔട്ട്‌ഡോർ പാർട്ടികളിൽ പരമാവധി 80 പേർക്കും മാത്രമേ പ്രവേശനമുള്ളു.
അതേസമയം, യു എ ഇ യില്‍ ഇന്ന് 2,655 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ — പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1034 പേരാണ് രോഗമുക്തരായത് (Covid recov­er­ies). രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്ന് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം സൗദി അറേബ്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് തുടരുന്നു. ഒറ്റദിവസം രാജ്യത്താകെ 3,575 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നിലവിൽ രോഗബാധിതരിൽ 817 പേർ സുഖം പ്രാപിച്ചു. രണ്ടുപേർ കൂടി മരിച്ചു രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,72,225 ഉം രോഗമുക്തരുടെ എണ്ണം 5,44,978 ഉം ആയി. ആകെ മരണസംഖ്യ 8,890 ആയി.

Eng­lish sum­ma­ry: Qatar  tight­ens covid restrictions

You may also like this video

 

Exit mobile version