Site iconSite icon Janayugom Online

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു; ടേബിളും പ്ലേറ്റും തല്ലിതകര്‍ത്ത് യുവാക്കള്‍

chickenchicken

ഫ്രൈഡ് റൈസില്‍ ചിക്കന്റെ അളവ് കുറഞ്ഞു പോയതിനെ ചൊല്ലി രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടില്‍ ആക്രമണം നടത്തിയതായ് പരാതി. അഞ്ചംഗ മദ്യപസംഘം ടേബിളും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഒന്നരമണിക്കൂര്‍ പാതിരാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്യുവാനും ശ്രമം നടന്നതായും പരാതി. ഇന്ന് രാത്രി പത്തരയോടെ കൂടിയാണ് സംഭവങ്ങള്‍ക്ക് തുടക്കം രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ വിളിച്ച് ഭക്ഷണം ചെയ്തു തുടര്‍ന്ന് 11 മണിയോടെ ഫ്രൈഡ്രൈസ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ എത്തി കഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഫ്രൈഡ്രൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ സെപ്പറേറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ജീവനക്കാരന്‍ ആയ അനു മാത്യുവിന്റെ കൈപിടിച്ച് തിരിക്കുവാനും മര്‍ദ്ദിക്കുവാനും ശ്രമം ഉണ്ടായി. ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ആക്രമണത്തിനിടയില്‍ ആക്രമണിക്കുള്ളില്‍ ഒരാളുടെ കൈ മുറിഞ്ഞ് പരിക്കേറ്റു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല നല്‍കിയതെന്നും അതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിള്‍ തകര്‍ത്തിട്ടില്ലന്നും ആരോപണ വിധേയരായ യുവാക്കളും പറഞ്ഞു.

Eng­lish Sum­ma­ry: Quan­ti­ty of chick­en in fried rice is less; Clash­es in restaurant

You may like this video also

Exit mobile version