Site icon Janayugom Online

കര്‍ശന നിയന്ത്രണം; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർണാടകയിൽ ക്വാറന്റൈൻ

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർണാടക സർക്കാർ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി ഉത്തരവിറക്കി. ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയതിനുശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. വിമാനത്താവളങ്ങളിലും റയിൽവേസ്റ്റേഷനുകളിലും ഇതിനായി പ്രത്യേക കർമ്മസമിതിയെ നിയോഗിക്കും. 

അതിർത്തിയിലും പരിശോധന കർശനമാക്കുമെന്നാണ് കർണാടക സർക്കാരിന്റെ അറിയിപ്പ്.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം. എന്നാൽ ഇതിന് വിരുദ്ധമാണ് കർണാടകത്തിന്റെ പുതിയ ഉത്തരവ്. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും ക്വാറന്റൈൻ നിർബന്ധമാണ്. വാക്സിൻ എടുത്തവർക്കും ഇളവില്ല. 

ENGLISH SUMMARY:Quarantine in Kar­nata­ka for those arriv­ing from Kerala
You may also like this video

Exit mobile version