Site iconSite icon Janayugom Online

എലിസബത്ത് രാജ്ഞി അന്തരിച്ചു

elizebethelizebeth

എലിസബത്ത് രാ‍ജ്ഞി II അന്തരിച്ചു. 96 വയസായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് മരണവിവരം അറിയിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജപദവിയിലിരുന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയുടെ പേരിലാണ്. 70 വര്‍ഷമാണ് രാജ്ഞി പദവിയിലിരുന്നത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം കൊട്ടാരത്തിൽ എത്തിയിരുന്നു.
1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയും എലിസബത്ത് രാജ്ഞിയാണ്.
മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ അടുത്ത രാജാവ്. ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99–ാം വയസില്‍ അന്തരിച്ചു. ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരാണ് മക്കള്‍. 

Eng­lish Sum­ma­ry: Queen Eliz­a­beth has died

You may like this video also

Exit mobile version