1952 ഫെബ്രുവരി ആറിനാണ് എലിസബത്ത്, രാജ്ഞി പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന്‍ എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തു ടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരംഎലിസബത്തിനു വന്നു ചേര്‍ന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടമുള്ള ഭരണാധികാരിയെന്ന നിലയില്‍ ഗിന്നസ്
ബുക്കില്‍ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും അദ്ദേഹം സ്വീകരിക്കുക. തന്റെ കാലശേഷം മകന്‍ ചാള്‍സ് ബ്രിട്ടനിലെ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായ കാമിലയെ രാജ്ഞിയെന്ന് വിളിക്കാം എന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബ്രിടീഷ് പ്രസിഡ് ലിസ് ട്രസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിന്റുമാരായ ബരാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രമ്പ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പൊതുജീവിതത്തിലെ അന്തസ്സും മാന്യതയും കാത്തുസൂക്ഷിച്ച്, രാജ്യത്തിനും ജനങ്ങള്‍ക്കും പ്രചോദനാത്മകമായ നേതൃത്വം നല്‍കിയ ആളായിരുന്നു രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2015ലും 2018ലും നടത്തിയ യുകെ സന്ദര്‍ശനവേളയില്‍ രാജ്ഞി നല്‍കിയ ഊഷ്മളതയും അനുകമ്പയും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടണില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു ദിവസമാണ് ദുഃഖാചരണം.
English Summary: Queen Elizabeth, the queen who made history
You may also like this video