Site iconSite icon Janayugom Online

ചോദ്യപേപ്പര്‍ ചോര്‍ച്ച; യുപിയില്‍ അധ്യാപകർക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഉത്തർപ്രദേശിൽ അധ്യാപകർക്കുള്ള പ്രധാന പ്രവേശന പരീക്ഷ റദ്ദാക്കി. ഉത്തർപ്രദേശ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (യുപിടിഇടി)ആണ് റദ്ദാക്കിയത്. സംഭവത്തിൽ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പേപ്പർ ചോർന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്.

പരീക്ഷ അടുത്ത മാസം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതാനിരുന്നത്. പേപ്പർ ചോർച്ചയിൽ ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

eng­lish sum­ma­ry; Ques­tion paper leak; Entrance test for teach­ers can­celed in Uttar Pradesh

you may also like this video;

Exit mobile version