ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ അധ്യാപക നിയമനത്തിനുള്ള പൊതുവിജ്ഞാന പരീക്ഷ റദ്ദാക്കി. ശനിയാഴ്ച പരീക്ഷ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നത്. ശനിയാഴ്ച ഒമ്പതിന് പരീക്ഷ ആരംഭിക്കാനിരിക്കെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
അതേസമയം അധ്യാപക നിയമന പരീക്ഷ മാത്രമാണ് റദ്ദാക്കിയതെന്നും മറ്റുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. റിക്രൂട്ട്മെന്റ് പരീക്ഷകളുടെ സുതാര്യതയ്ക്കായി സർക്കാർ കർശനമായ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: Question paper leak: Teacher recruitment exam cancelled
You may also like this video