ക്രിസ്‌തുമസ് ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ് ചോദ്യപേപ്പർ. അത് ചോർന്നു പോകാൻ പാടില്ല. ചോർച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ.
പരീക്ഷാ രീതിയിൽ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോർത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തിൽ ഉള്ള ചോദ്യ വേണം. ഓപ്പൺ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.