Site iconSite icon Janayugom Online

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി

ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതിയായ എം എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി. ഹൈക്കോടതി മൂൻകൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. എ​സ് ​എ​സ് ​എ​ൽ ​സി, പ്ല​സ് വ​ൺ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ത്തി​യ കേ​സി​ൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. എം എസ് സൊല്യൂഷൻസിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകന്‍ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

Exit mobile version