Site iconSite icon Janayugom Online

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ സത്യേന്ദര്‍ ജെയിനെ വിട്ടയയ്ക്കാമെന്ന് ബിജെപി വാഗ്ദാനം: ആരോപണവുമായി കെജ്രിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഡീലുമായി തന്നെ സമീപിച്ചെന്ന അവകാശവാദവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനെ വിട്ടയയ്ക്കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.

ഡല്‍ഹി മദ്യ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ കെജ്രിവാള്‍ ഉന്നയിച്ച ആരോപണത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണം. സിസോദിയയെ സമീപിച്ച ബിജെപി ആംആദ്മി വിട്ട് തങ്ങള്‍ക്കൊപ്പം ചേരാനാണ് നിര്‍ബന്ധിച്ചതെന്നാണ് കെജ്രിവാള്‍ മുമ്പ് പറഞ്ഞത്. അതോടെ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ഉറപ്പും നല്‍കിയതായും കെജ്രിവാള്‍ പറയുന്നു. 

എന്നാല്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ തനിക്ക് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാമാണ് വാഗ്ദാനം ചെയ്തതെന്ന് സിസോദിയ പറയുന്നു. കെജ്രിവാളും പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാൻ ഗധ്വിയും തെരഞ്ഞെടുപ്പിലെ തങ്ങളുടെ വിജയത്തെക്കുറിച്ച് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്.

അതേസമയം ആംആദ്മി പാര്‍ട്ടി വിടാനുള്ള സാധ്യതകളെക്കുറിച്ചാണ് ഗധ്വിയോട് മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ “എന്റെ പേര് ഗധ്വിയെന്നാണ് നിങ്ങളെന്റെ തലയറുത്താലും പാര്‍ട്ടി വിടില്ല, ഞാൻ ഷിൻഡെ അല്ല മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി അത് ചെയ്യാൻ.”

Eng­lish Sum­mery: Quit Gujarat, we will release Satyen­dar Jain: Kejri­w­al claims BJP made an offer
You may also like this video

Exit mobile version