Site iconSite icon Janayugom Online

ഖുറാൻ കത്തിച്ച് സ്വീഡനിൽ പ്രക്ഷോഭം; നിരവധി പേർ അറസ്റ്റിൽ

സ്വീഡനിൽ തീവ്രവലതുപക്ഷ സംഘങ്ങളുടെ മുസ്ലിം വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഇസ്ലാമിക ​ഗ്രന്ഥമായ ഖുറാൻ കത്തിക്കുകയും കാറുകൾ അ​ഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ നിരവധിപേർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു.

ഖുറാൻ കത്തിച്ച പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥയാണ്. കലാപത്തിൽ 26 പൊലീസ് ഉദ്യോഗസ്ഥർക്കും 14 പൗരന്മാർക്കും പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വീഡനിലെ കുടിയേറ്റ‑മുസ്ലിം വിരുദ്ധ പാർട്ടിയായ ഹാർഡ്ലൈൻ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടിയേറ്റ വിരുദ്ധ‑ഇസ്ലാം വിരുദ്ധ കക്ഷിയുടെ നേതാവായ റാസ്മസ് പലുദാൻ സ്വീഡനിൽ മുസ്ലീങ്ങൾ വ്രതമനുഷ്ടിക്കുന്ന റമദാൻ മാസത്തിൽ രാജ്യത്തുടനീളം യാത്ര പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പല ഭാ​ഗങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തു.

20ലധികം പൊലീസ് വാഹനങ്ങൾ കത്തിച്ചതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ അക്രമ സംഭവങ്ങളെ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ അപലപിച്ചു.

Eng­lish summary;Quran burn­ing agi­ta­tion in Swe­den; Sev­er­al peo­ple were arrested

You may also like this video;

Exit mobile version