Site icon Janayugom Online

ലക്ഷ്മണ രേഖകൾ ഒരുപാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നത്; തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും മന്ത്രി ആര്‍ ബിന്ദു

ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ച് തന്നെയാണ് ഇവിടെവരെ എത്തിയതെന്നും തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ സമയമില്ലെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റുന്നത് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടിയാലോചനക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാൻസലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്നമില്ല, ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. വിഷയത്തില്‍ മാധ്യമങ്ങൾ വിവാദം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ഗവർണർ അനുരഞ്ജനത്തിന് തയ്യാറാണെങ്കിൽ സർക്കാറും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: R Bindu reply to Gov­er­nor on VCs res­ig­na­tion seek issue 

You may also like this video 

Exit mobile version