Site icon Janayugom Online

രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ്

sooraj

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോടൊപ്പമുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ  ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ആര്‍ ജെ സൂരജ്. കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ സുധാകരനൊപ്പമുണ്ടായിരുന്നയാള്‍ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കുനേരെ മോശം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സൂരജ് പ്രതികരിച്ചത്.
സുധാകരന്റെ ഒപ്പമുണ്ടായിരുന്നയാള്‍ സുധാകരനുവേണ്ടി എയര്‍ഹോസ്റ്റസിനോട് ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം നടന്നത് ഇന്നലത്തന്നെ വിമാനത്തിനുള്ളിലുണ്ടായിരുന്ന സൂരജ് പ്രതികരിക്കുകയും കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സൂരജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൊതു പ്രവര്‍ത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അല്‍പം കൂടി മയത്തോടെ പെരുമാറട്ടേ എന്നും സൂരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണരൂപം:

Exit mobile version