പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിൽ തുടരുന്ന പത്തനാപുരം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ നില അതീവഗുരുതരം. വെന്റിലേറ്റിൽ തുടരുന്ന കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാക്സീനെടുത്തും പേ വിഷബാധയേൽക്കുന്നത് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും.
ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഏപ്രിൽ എട്ടിന് തെരുവു നായയുടെ കടിയേറ്റ കുട്ടിയ്ക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ വാക്സിനും ആന്റി റാബീസ് സിറവും നൽകിയിരുന്നു. നേരിട്ട് ഞരമ്പിന് കടി കൊണ്ടതാകാം വാക്സിൻ ഫലം കാണാതിരുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

