22 January 2026, Thursday

Related news

January 7, 2026
July 14, 2025
May 14, 2025
May 5, 2025
May 4, 2025
May 3, 2025
March 30, 2025
February 11, 2025
February 9, 2025
September 17, 2023

വാക്സിനെടുത്തിട്ടും പേവിഷബാധ; ഏഴ് വയസ്സുകാരി വെൻ്റിലേറ്ററിൽ

Janayugom Webdesk
തിരുവനന്തപുരം
May 4, 2025 2:13 pm

പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിൽ തുടരുന്ന പത്തനാപുരം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ നില അതീവഗുരുതരം. വെന്റിലേറ്റിൽ തുടരുന്ന കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാക്സീനെടുത്തും പേ വിഷബാധയേൽക്കുന്നത് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും. 

ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഏപ്രിൽ എട്ടിന് തെരുവു നായയുടെ കടിയേറ്റ കുട്ടിയ്ക്ക് പുനലൂർ താലൂക്ക് ആശുപത്രിയിൽ വാക്സിനും ആന്റി റാബീസ് സിറവും നൽകിയിരുന്നു. നേരിട്ട് ഞരമ്പിന് കടി കൊണ്ടതാകാം വാക്സിൻ ഫലം കാണാതിരുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.