പേ വിഷബാധയേറ്റ് കോളജ് വിദ്യാർത്ഥിനി മരിക്കാനിടയായത് വാക്സിന്റെ അപാകതയല്ലെന്നും മുറിവിന്റെ ആഴം കൂടിയതുകൊണ്ടാകാമെന്ന് ഡിഎംഒ. ഇക്കാര്യം റാപ്പിഡ് റെസ്പോൺസ് ടീം പരിശോധിക്കും. കടിച്ച പട്ടിക്ക് വാക്സിൻ നൽകിയിരുന്നില്ലെന്നും പെൺകുട്ടിക്ക് വാക്സിൻ കൃത്യസമയത്ത് നൽകിയിരുന്നതായും ഡിഎംഒ പറഞ്ഞു.
പെൺകുട്ടിക്ക് നാല് ഡോസ് വാക്സിൻ കൃത്യസമയത്ത് തന്നെ നൽകിയിരുന്നു. ശരീരത്തിലെ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിക്കാൻ ഇടയായതെന്നാണ് സംശയിക്കുന്നത്. കടിച്ചത് വളർത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്സിൻ നൽകിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു.
മേയ് മുപ്പതിനാണ് നായ ശ്രീലക്ഷ്മിയുടെ കൈയ്യിൽ കടിച്ചത്. രാവിലെ കോളജിലേക്ക് പോകാൻ റോഡിലേക്ക് നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ആദ്യ കുത്തിവയ്പെടുത്തു. തൃശൂർ മെഡിക്കൽ കോളജിലെത്തി പ്രതിരോധ വാക്സീന്റെ ആദ്യഘട്ടം പൂർത്തിയാക്കി.
ജൂൺ രണ്ടിനും ഇരുപത്തി ഏഴിനും പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്പെടുത്തു. വാക്സീൻ ക്ഷാമം കാരണം ജൂൺ ആറിനുള്ള ഡോസെടുത്തത് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നായിരുന്നു.
English summary;rabies; The DMO said the depth of the wound cause death
You may also like this video;